ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍, ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് കല്‍വരി കമ്മിഷന് ചെയ്തു. ഫ്രാന്‍സിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന സ്കോര്‍പീന്‍ ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് കല്‍വരി. ഡീസല്‍-ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കല്‍വരിക്ക് കടലിലേയും കരയിലേയും ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ശേഷിയുണ്ട്. 12 വര്‍ഷം മുന്‍പാണ് ആറ് അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്. പത്തൊന്‍പതിനായിരത്തി ഇരുനൂറ് കോടി രൂപയുടെ കരാര്‍പ്രകാരം ആദ്യത്തെ മുങ്ങിക്കപ്പല്‍ 2012 ഡിസംബറിലാണ് പൂര്‍ത്തിയാകേണ്ടിയിരുന്നത്. എന്നാല്‍ കല്‍വരി യാഥാര്‍ഥ്യമാകാന്‍ അഞ്ചുവര്‍ഷം വൈകി.
ഐഎൻഎസ് കൽവരി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.