ചട്ടലംഘനം: രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

Thumb Image
SHARE

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പോളിങിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപി കോണ്‍ഗ്രസ് പോര് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്നില്‍ . പരസ്യപ്രചാരണത്തിന്‍റെ സമയം അവസാനിച്ചശേഷം ഗുജറാത്തിലെ ടിവി ചാനലുകള്‍ക്ക് രാഹുല്‍ ഗാന്ധി അഭിമുഖം നല്‍കിയതിനെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. 

അഭിമുഖം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചുള്ള പരാതിയില്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, പീയുഷ് ഗോയല്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപരിപാടിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സംസാരിച്ചതും അരുണ്‍ ജയ്റ്റ്ലിയും  പീയുഷ് ഗോയലും ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.    

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.