പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു, സംഭവിച്ചതെന്ത്? വീഡിയോ റിപ്പോര്‍ട്ട്

Thumb Image
SHARE

കൊച്ചി വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു. ഐലന്‍ഡിലെ സ്വകാര്യ ഇന്ധനസംഭരണ ശാലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം ഇടിച്ചുവീണ ടാങ്കിനുള്ളില്‍ ഇന്ധനമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് നടന്ന അപകടത്തിനു പിന്നിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് എസ്.ശ്യാകുമാറിന്റെ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.