വിധിപ്പകര്‍പ്പ് കിട്ടിയശേഷം രാജിക്കാര്യം തീരുമാനിക്കും:തോമസ് ചാണ്ടി

thomas-chandy-trouble-t
SHARE

രാജിക്കാര്യത്തില്‍ തീരുമാനം വിധിപ്പകര്‍പ്പ് കിട്ടിയശേഷം മാത്രമെന്നു മന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. വിധിപ്പകര്‍പ്പ് കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ഉപദേശം തേടും. സുപ്രീംകോടതിയെ സമീപിക്കാനും അവസരമുണ്ടെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.

കോടതി വിധിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിവയ്ക്കുമെന്നു മന്ത്രി തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ വിധിന്യായമല്ല. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം തീരുമാനമെടുക്കും. നാളെ വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണും. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. തനിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലേക് പാലസ് റിസോര്‍ട്ട് കേസില്‍ മുന്‍കലക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചെന്നും ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. 

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.