രാജിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് പ്രതിപക്ഷം

Thumb Image
SHARE

തോമസ് ചാണ്ടി രാജി വച്ചില്ലെങ്കിൽ പ്രതിപക്ഷം വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മന്ത്രി എങ്ങനെ സർക്കാരിന് എതിരെ കേസ് കൊടുക്കും. ജുഡീഷ്യറിയോടും കേരള സമൂഹത്തോടുമുള്ള അവഹേളനമാണിത്. സമ്പത്തിന്റെ മഹിമ ആണ് മന്ത്രി പദത്തിൽ തുടരുന്നതിന് ആധാരമെന്നും രമേശ് ചെന്നിത്തല പാലക്കാട് കൊല്ലങ്കോട്ട് പറഞ്ഞു. 

ഇതിനിട, തോമസ് ചാണ്ടിക്കുവേണ്ടി കോൺഗ്രസ് എം.പി ഹാജരായതിനെതിരെ കടുത്ത പ്രതിഷേധവുമായി കെ.പി.സി.സിയും യൂത്ത് കോൺഗ്രസും രംഗത്തെത്തി.  പ്രതിപക്ഷനേതാവും കെ.പി.സി.സി അധ്യക്ഷനും ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു. കോടതിയിലേക്ക് പുറപ്പെട്ട അഡ്വ.വിവേക് തന്‍ഖയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ചു. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസനും ഹൈക്കമാൻഡിനെ ഫോണിൽ ബന്ധപ്പെട്ട് വിവേക് തൻഖ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുന്നത് സംസ്ഥാനത്ത് പാർട്ടിയുടെ നിലപാടുകളെ ബാധിക്കുമെന്ന് പരാതിപ്പെട്ടു. തൻഖ ഹാജരാകുന്നത് അറിയില്ലെന്നായിരുന്നു ഹൈക്കമാന്റിന്റെ മറുപടി. 

അഡ്വ.വിവേക് തൻഖയോടും ഹസൻ അതൃപ്തി അറിയിച്ചു. എന്നാൽ തൊഴിലിന്റെ ഭാഗമായാണ് താൻ കോടതിയിലെത്തുന്നതെന്നായിരുന്നു മറുപടി. കലക്ടറുടെ കണ്ടെത്തലിനെ മന്ത്രി കോടതിയിൽ നേരിടുന്നത് അപൂർവമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.