എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാകും

Thumb Image
SHARE

മുന്‍ എംഎൽഎ എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാകും.സിപിഐ  നേതാവ് കെ.പി. ശങ്കര്‍ദാസ് അംഗമാകും. 

രണ്ടുദിവസത്തിനകം അംഗങ്ങള്‍ ചുമതലയേല്‍ക്കുമെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമാക്കിയുളള ഓര്‍ഡിനന്‍സിന്  ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിരുന്നു.  ഓര്‍ഡിനന്‍സിന്‍മേല്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കൂടി  പരിഗണിച്ചാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.   ഇന്നലെ വിശദീകരണം ആവശ്യപ്പട്ട് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ടുവര്‍ഷമാക്കുന്നത് ഇടതുമുന്നണി നയമാണെന്നും മലബാര്‍ , ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ടുവര്‍ഷമാണെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.  

വിശദീകരണം ചോദിച്ചതില്‍ അപാകതയില്ലെന്നും പ്രതിപക്ഷവും ബി.െജ.പിയും ഓര്‍ഡിനന്‍സിനെതിരെ  ഗവര്‍ണറെ സമീപിച്ചതുകൊണ്ടാണ് വിശദീകരണം ചോദിച്ചതെന്നും ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.