വിതുരയിലും കേരള കാന്‍ ക്യംപിന് വന്‍ ജനപങ്കാളിത്തം

Thumb Image
SHARE

മനോരമ ന്യൂസിന്‍റെ ജനകീയദൗത്യം കേരള കാന്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാംപിന് തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ വിതുരയിൽ മികച്ച ജനപങ്കാളിത്തം. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അതിജീവനത്തിന്റെ സന്ദേശം പകർന്ന് നടി മഞ്ജു വാരിയര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. 

രോഗത്തെ ഭയക്കുകയല്ല നേരത്തേ കണ്ടു പിടിച്ച് നേരിടുകയാണ് വേണ്ടതെന്ന വാശിയോടെ നൂറുകണക്കിന് സ്ത്രീകൾ രാവിലെ മുതൽ തന്നെ എത്തിത്തുടങ്ങിയിരുന്നു.  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി കടൽ മൂസിക് ബാൻഡ് സംഘം കത്തിക്കയറി. തുടർന്ന് ഉദ്ഘാടനം  മഞ്ജു വാരിയർ നിവഹിച്ചു.  സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങൾ പങ്കിട്ട് സ്ഥലം എം എൽ എ കെ.എസ്.ശബരീനാഥൻ സദസിനെ കയ്യിലെടുത്തു.   

ഇറാം ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിച്ച രോഗ നിർണയ ക്യാംപിൽ I MA യുടെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ പരിശോധനകളിൽ പങ്കാളികളായി. നവോത്ഥാൻ കാൻസർ ഫൗണ്ടേഷനും ജി.കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും കേരള കാനുമായി കൈകോർത്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ഇറാം സൈന്റിഫിക് സൊല്യൂഷൻസ് ഡയറക്ടർ ബിൻ സി ബേബി, എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, മനോരമ ന്യൂസ് സീനിയർ ' കോർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യു എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. 

അഗസ്ത്യ വനത്തോട് തൊട്ടു ചേർന്നു കിടക്കുന്ന വിതുര ഗ്രാമപഞ്ചായത്തിൽ ഇത്രയും ഹൃദ്യമായ ബോധവൽക്കണ പരിപാടി ഇതാദ്യമാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.