ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ്

sensex
SHARE

ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നും ഇടിവ്. സെൻസെക്സ് 152പോയൻറ് താഴ്ന്ന് മുപ്പത്തിമൂവായിരത്തി ഇരുന്നൂറ്റിപത്തൊൻപതിലും, ദേശിയസൂചികയായ നിഫ്റ്റി 42പോയൻറ് കുറഞ്ഞ് പതിനായിരത്തി മുന്നൂറ്റിമൂന്നിലും വ്യാപാരം അവസാനിപ്പിച്ചു. ആക്സിസ് ബാങ്ക്, സൺഫാർമ്മ, ഏഷ്യൻപെയിൻറ് തുടങ്ങിയകമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ, ബാങ്കിങ്, ടെലികോം മേഖലകളിൽ നഷ്ടമായിരുന്നു ഫലം. മൂന്ന് വൻകിട ഓഹരിപങ്കാളികൾ  ഭാരതി എയർടെല്ലിൽനിന്ന് പിൻമാറുന്നത് കമ്പനിക്ക് നഷ്ടമുണ്ടാക്കി. ക്രൂഡ്ഓയിൽ വില ഉയരുന്നത് രാജ്യാന്തരതലത്തിൽ വിപണികളെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 64രൂപ 97പൈസയിലെത്തി.

MORE IN BREAKING NEWS
SHOW MORE