സ്പാനിഷ് ലീഗില്‍ കറ്റാലന്‍ വമ്പന്മാരായ ബാര്‍സിലോന മുന്നോട്ട്. എതിരില്ലാത്ത രണ്ടുഗോളിനാണ് അത്ലറ്റിക്കോ ബില്‍ബാവോയെ തകര്‍ത്തത്. മെസിയുടെയും പൗളീഞ്ഞോയുമാണ് ബാര്സിലോനക്കായി വലകുലുക്കിയത്. കളിയുടെ 36 മിനിറ്റില്‍ മെസിയുടെ ഗോള്‍. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു പൗളീഞ്ഞോയുടെ രണ്ടാംഗോള്‍. വിജയത്തോടെ 26 പോയിന്റോടെ ബാര്‍സിലോന പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.
സീരി എയിലെ വമ്പന്‍ പോരാട്ടത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളിന് എ.സി മിലാനെ കീഴടക്കി. ഹിഗ്വയിന്റെ ഇരട്ട ഗോള്‍ മികവിലാണ് യുവന്റസിന്റെ ജയം. ഇതോടെ ഹിഗ്വയില്‍ യുവന്റസിനായി ഇറ്റാലിയന്‍ ലീഗില്‍ 100 ഗോളുകള്‍ തികച്ചു.