അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ മാലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാനറികള്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 55ാം മിനിട്ടില്‍ അലനും 88ാം മിനിട്ടില്‍ യൂരി ആല്‍ബര്‍ട്ടും ബ്രസീലിനായി ലക്ഷ്യം കണ്ടു. പന്തടക്കത്തില്‍ ബ്രസീല്‍ മുന്നിട്ട് നിന്നപ്പോള്‍ പോസ്റ്റിലേക്ക് കൂടുതല്‍ ഷോട്ടുതിര്‍ത്തത് മാലിയായിരുന്നു. 27 എണ്ണം. മാലി തൊടുത്ത നിരവധി ഷോട്ടുകള്‍ ബ്രസീലിയന്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോ തട്ടിയകറ്റി. നിലവില്രണ്ടാം സ്ഥാനക്കാരാണ് മാലി.
Advertisement