സംസ്ഥാനത്ത് ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുതിച്ചുയരുന്നു. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് നൂറ്റിമുപ്പത് രൂപ വരെയാണ് വില. മറ്റ് പച്ചക്കറികളുടെ വിലയിൽ കാര്യമായ വർധനയില്ല.
ഉള്ളി പൊളിച്ചാൽ മാത്രമല്ല വിലകേട്ടാലും കണ്ണു നിറയുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ഒരു കിലോ ചെറിയ ഉള്ളിയുടെ വില രണ്ടാഴ്ച്ച കൊണ്ട് നാൽപത് രൂപയാണ് കൂടിയത്. ഒരു കിലോയ്ക്ക് എറണാകുളം നഗരത്തിൽ നൂറ്റിമുപ്പത് രൂപ കൊടുക്കണം. ഒരു കിലോ സവാളയ്ക്ക് അൻപത് രൂപയും.
വിള നാശമാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വില ഉയർന്നതോടെ ഉള്ളിയുടെ ഉപയോഗം പരമാധി കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഹോട്ടലുകളും.