മലക്കപ്പാറയില്‍ തേയില തോട്ടംതൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സിലാണ് സംഭവം. രാവിലെ ഏഴു മണിയായി കാണും. തോട്ടംതൊഴിലാളിയുടെ മകന് എട്ടാംക്ലാസുകാരനായ ദിവിന്‍കുമാര്‍ (13) ഉറക്കമുണര്‍ന്ന് വീടിന് പുറകിലേക്ക് ഇറങ്ങിയതായിരുന്നു. മൂത്രമൊഴിച്ചു നില്‍ക്കുന്നതിനിടെയാണ് പുലിയുടെ വരവ്. കണ്ണടച്ചു തുറക്കും വേഗത്തില്‍ പുലി പാഞ്ഞെത്തി. ഓടാനൊന്നും സമയം കിട്ടിയില്ല. ആദ്യം മുഖത്ത് മാന്തി. പിന്നെ, കാലിലും. മകന്റെ നിലവിളി കേട്ടെത്തിയ അമ്മയും കണ്ടു പുലിയെ. പിന്നെ, കൂട്ടനിലവിളി. ഈ സമയം, കുട്ടിയുടെ തൊട്ടടുത്തുണ്ടായിരുന്ന പൂവന് കോഴിയെ പുലി കണ്ടു. പിന്നെ, കുട്ടിയെ ഉപേക്ഷിച്ച് കോഴിയുമായി പുലി ഓടിമറിഞ്ഞു. കോഴിയെ കണ്ടില്ലായിരുന്നെങ്കില്‍ എട്ടാംക്ലാസുകാരന്റെ ജീവന് അപകടത്തിലായേനെ. ഷോളയാര്‍ ഡാമിലെ സര്‍ക്കാര്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ദിവിന്കുമാറിന് ഇതു രണ്ടാംജന്മം. തുടര്‍ച്ചയായി പത്താം ദിവസമാണ് പുലിയുടെ ആക്രമണം. വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കലാണ് പതിവ്. നേരം ഇരുട്ടിയാല്‍ ഇവിടെ ആളുകള്‍ പുറത്തിറങ്ങാറില്ല. അതുപോലെ, നേരം വെളുത്ത് വെയിലുദിച്ചാല്‍ മാത്രമേ പുറത്തിറങ്ങൂ. ഏതുസമയത്തും പുലി വരാം. കാടിന് തൊട്ടടുത്താണ് തേയിലതോട്ടം. അതിരപ്പിള്ളിയും, വാഴച്ചാലും കഴിഞ്ഞ് ഏറെദൂരം പിന്നിടണം മലക്കപ്പാറയിലേക്ക്. ഉഗ്രവിഷം ചീറ്റുന്ന ചില പാമ്പുകളെ കൊന്ന് വീട്ടുടമയ്ക്കുവേണ്ടി ജീവന് വെടിഞ്ഞ വളര്‍ത്തുനായകളുടെ കഥ നമ്മള് പലതവണ കേട്ടിട്ടുണ്ട്.് ഇവിടെ, കോഴിയാണ് രക്ഷകന്റെ റോളില്‍ എത്തിയതെന്നു മാത്രം.
representative image
Advertisement