തിരുവനന്തപുരം മാറനല്ലൂരില്‍ പൊലീസുകാരന് ബിജെപിയുടെ കൊടിമരം നശിപ്പിച്ചു. രാത്രി പൊലീസ് വാഹനത്തിലെത്തിയാണ് കൊടിമരം നശിപ്പിച്ചത്. കൊടിമരം തകര്‍ക്കുന്നതിന്റെ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാവിലെയാണ് കൊടിമരം നശിപ്പിക്കപ്പെട്ടത് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. തൊട്ടടുത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
എന്നാൽ ഇത് സ്ഥിരം കൊടിമരമായിരുന്നില്ലെന്നും ജനരക്ഷ മാർച്ചിനു വേണ്ടി സ്ഥാപിച്ചതാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതെടുത്തു മാറ്റാൻ ബിജെപിയോടു പൊലീസ് ആവശ്യപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലാണ് മാറാനെല്ലൂർ.