കാരാട്ട് ഫൈസലിനെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസില്‍ ഉള്പ്പെട്ടിട്ടുള്ളയാളാണോ എന്ന് പാര്‍ട്ടി പരിശോധിക്കും. ജാഥ നടത്തുമ്പോള്‍ വാഹനം ആരുടേതാണെന്ന് അറിയേണ്ട കാര്യമില്ല. ബിജെപി നേതാക്കള്‍ ഫൈസലിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിൽ കോടിയേരി ബാലകൃഷ്ണൻ യാത്ര ചെയ്തതാണ് വിവാദമായത്. അതേസമയം, വിവാദത്തോടു പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.