ആലപ്പുഴ കലക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കലക്ടറുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അന്വേഷണം നടത്തി നടപടി ശുപാര്‍ശചെയ്തത് കോടതിയെ ധിക്കരിക്കലാണെന്നും കലട്കര്‍ ടി.വി അനുപമയ്ക്കെതിരെ നിയമനടപടി എടുക്കണമെന്നുമാണ് ആവശ്യം. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫ് മാപ്പിളശേരിയും കരുവേലി പാഠശേഖര സമിതിയുമാണ് കോടതിയെ സമീപിച്ചത്
Advertisement