പുണെ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിനപരമ്പരയില്‍ ഒപ്പമെത്തി. 231 റണ്‍സ് വിജയലക്ഷ്യം നാല്‍പ്പത്തിയാറാം ഓവറില്‍ ഇന്ത്യ മറികടന്നു. 68 റണ്‍സെടുത്ത ശിഖര്‍ ധവാനും 64 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇന്ത്യന്‍ ബോളര്‍മാര്‍ ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 230 റണ്‍സെടുത്തത്. 42 റണ്‍സെടുത്ത ഹെന്‍ട്രി നിക്കോള്‍സാണ് ന്യൂസീലന്‍ഡിന്റെ ടോപ്സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റും ബുംറയും ചഹലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഭുവനേശ്വറാണ് മാന്‍ ഓഫ് ദി മാച്ച്.
Advertisement