ഡല്‍ഹിയില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ പട്നയില്‍ എത്തിയെന്ന് പൊലീസ്. കുട്ടികളെ കണ്ടവര്‍ വിവരം നല്‍കിയെന്ന് പൊലീസ് അറിയിച്ചു. മലയാളി പെണ്‍കുട്ടി ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്ന് പിതാവും സ്ഥിരീകരിച്ചു
ഫോട്ടോസ് എടുക്കാനും പഠനോപകരണങ്ങൾ വാങ്ങാനുമായി തൊട്ടടുത്തുള്ള മാർക്കറ്റിൽ പോയതാണ് പെൺകുട്ടികൾ. എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോളാണ് കാണാതായ വിവരം അറിയുന്നത്. പെൺകുട്ടികൾ സാധനങ്ങൾ വാങ്ങിയശേഷം കടയിൽ നിന്നും പോയതായി വ്യാപാരി പറയുന്നു. മാർക്കറ്റിൽ നിന്നും വീട്ടിലേയ്ക്കുള്ള വഴിയിൽ വച്ച് കാണാതായി എന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടികളെ കാണാതായ സ്ഥലത്ത് സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനരഹിതമാണ്.