കോടിയേരിയുടെ ജനജാഗ്രതാ യാത്ര കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിലെന്ന് കെ. സുരേന്ദ്രന്. ഫൈസൽ കാരാട്ടിന്റെ കാറിൽ കോടിയേരി സഞ്ചരിച്ചതിന്റെ ഫോട്ടൊസഹിതമാണ് ആരോപണം. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാർട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന് ആവിശ്യപ്പെട്ടു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ കോടിയേരിയുടെ ജനജാഗ്രതായാത്ര ഉന്നതതല അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് സെക്രട്ടറി മായിന്‍ഹാജി. ജാഥയുടെ സ്പോണ്‍സര്‍മാര്‍ ഹവാല ഇടപാടുകാരെന്നും ആരോപണം.