ഇന്ത്യ - ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് പുണെയില്‍. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യമല്‍സരം തോറ്റതിനാല്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ് പുണെ ഏകദിനം. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മല്‍സരം.
ഏറെ നാളുകള്‍ക്ക് ശേഷം കോഹ്ലിയും കൂട്ടരും അല്പം പിരിമുറുക്കത്തോടെ ഇന്ന് കളത്തിലിറങ്ങും. ഒരിക്കല്‍ കൂടി അടിതെറ്റിയാല്‍ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീഴും. ബാറ്റിങിനെ തുണയ്ക്കുന്ന പിച്ചാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലേത്. ഇവിടെ നടന്ന രണ്ട് രാജ്യാന്തര മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300 മുകളില്‍ സ്കോര്‍ ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് ഉറപ്പ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ട്രെന്റ് ബോള്‍ട്ടിനെ മറ്റുള്ളവര്‍ ഭയക്കുന്നത് പോലെ. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന്റെ മുനയൊടിച്ച റോസ് ടെയ്റും ടോം ലതാമും കിവീസ് ബാറ്റിങ് ഭദ്രമാക്കുന്നു. പക്ഷെ പ്ലേയിങ് ഇലവനെ മാറ്റി പരീക്ഷിക്കാന്‍ ടീം തയാറായേക്കില്ല. ഒറ്റ തോല്‍വി കൊണ്ട് തന്നെ ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചേ തീരൂ, റാങ്കിങ്ങില്‍ ഉയരാന്‍ മാത്രമല്ല, നാട്ടില്‍ പരമ്പര നഷ്ടമാകാതിരിക്കാനും