E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

വെളിച്ചെണ്ണ വിലയിൽ റെക്കോർഡ് വർധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ റെക്കോർഡ് വർധന. ഒരു വർഷത്തിനിടെ ഇരട്ടിയിലേറെ വിലവർധനയാണ് ഉണ്ടായത്. മാർച്ച് മാസം വരെ വില കുറയില്ലെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചന. വില വർധനയുടെ മറവിൽ മായം കലർന്ന വെളിച്ചണ്ണയും വിപണിയിൽ വ്യാപകമായി. 

നമ്മുടെയെല്ലാം അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ വെളിച്ചെണ്ണയുടെ ഉപയോഗത്തിൽ ഇനി അൽപം നിയന്ത്രണം അനിവാര്യം. 2016 ഒക്ടോബറിൽ മൊത്തവിപണിയിൽ ലീറ്ററിന് 87 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് എറണാകുളം മാർക്കറ്റിലെ ഇന്നലത്തെ വില 188രൂപ 50 പൈസ. ചില്ലറ വിപണിയിൽ 200 നും 235 നും ഇടയിലാണ് വെളിച്ചെണ്ണയുടെ വില. ഒരു വർഷത്തിനിടെ ഉണ്ടായിരിക്കുന്നത് ഇരട്ടിയിലധികം വില വർധന. രണ്ട് വർഷം മുൻപുണ്ടായ വരൾച്ചകാരണം ഉത്പാദനത്തിലുണ്ടായ കുറവും തേങ്ങയുടെ കയറ്റുമതിയിലുണ്ടായ വർധനവുമാണ് കൊപ്ര ലഭ്യതയ്ക്ക് കുറവുണ്ടാകാൻ കാരണമായത്. 

തമിഴ്്നാട്ടിൽ നിന്ന് പഴക്കം ചെന്ന കൊപ്രയും കേരളത്തിലെ വെളിച്ചെണ്ണ മില്ലുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ കുറഞ്ഞ വിലയിൽ മായം കലർന്ന വെളിച്ചെണ്ണയും വിപണിയിൽ സുലഭം 

മാർച്ച് മാസം വരെ ഉത്പാദനത്തിൽ ഇടിവ് തുടരുന്നത് കാരണം വില കുറയുമെന്ന പ്രതീക്ഷയും വേണ്ട. മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപന തടയാൻ ഭക്ഷ്യസുരക്ഷാപരിശോധനയും കാര്യക്ഷമാകേണ്ടിയിരിക്കുന്നു