മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തന്ത്രപ്രധാനമേഖലകളായ പ്രതിരോധം, ഭീകരതയ്ക്കെതിരായ പോരാട്ടം, സുരക്ഷ, ഊര്‍ജം, വ്യാപാരം തുടങ്ങിയവയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളുണ്ടാകും. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ടിലേഴ്സന്‍ ഇന്ത്യയിലെത്തിയത്.
Advertisement