E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലറും നിര്‍ദേശവും നല്‍കിയത്. നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഒാഫിസിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തി. 

കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ വിശദീകരിക്കുന്നു.മന്ത്രിയുടെയും സര്‍ക്കാരിന്‍റെയും അനുമതിയും സര്‍ക്കുലറിനുണ്ട്,ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ പ്രഛന്ന വേഷ മത്സരം എന്നിവ സ്കൂളുകളില്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഈ വര്‍ഷത്തെ പ്രഖ്യാപിത അജണ്ടകളിലൊന്നാണ് ദിന്‍ ദയാല്‍ ഉപദ്ധ്യായ ജന്മശതാബ്ദി ആഘോഷം.കേന്ദ്രസര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു.പക്ഷെ കേന്ദ്രനിര്‍ദേശം അതിന്‍റെ രാഷ്ട്രീയം പോലും നോക്കാതെ പാലിക്കാന്‍ തയ്യാറായ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി വിവാദമാവുകയാണ്. കഴിഞ്ഞ ഒാഗസ്റ്റില്‍ വന്ന കേന്ദ്രനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍മാര്‍ക്ക് ഡിപിഐ സര്‍ക്കുലര്‍ നല്‍കിയത്.