റോഡില്‍ യുദ്ധവിമാനങ്ങളിറക്കി വ്യോമസേനയുടെ അഭ്യാസപ്രകടനം. അടിയന്തര സാഹചര്യങ്ങളില്‍ ദേശീയപാതകളെ റണ്‍വേകളായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി ആഗ്ര എക്സ്പ്രസ് വേയില്‍ പതിനേഴ് യുദ്ധവിമാനങ്ങള്‍ വ്യോമസേന ഇറക്കിയത്. ഫൈറ്റര്‍ വിമാനങ്ങളായ ജാഗ്വാര്‍, മിറാഷ്, സുഖോയ് വിമാനങ്ങള്‍ റോഡിലിറക്കി. കൂടാതെ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി 130 ഉം എക്സ്പ്രസ് വേയില്‍ ഇറക്കി. ആദ്യമായാണ് ഹെര്‍ക്കുലീസ് സി 130 വ്യോമസേന റോഡിലിറക്കുന്നത്. രാജ്യത്തെ പന്ത്രണ്ട് ദേശീയപാതകള്‍ അടിയന്തര സാഹചര്യത്തില്‍ റണ്‍വേകളായി ഇപയോഗിക്കുന്നത് വ്യോമസേനയുടെ പരിഗണനയിലുണ്ട്.
Advertisement