ഊഹക്കച്ചവടത്തിലൂടെ കോടികള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന മലയാളിയെ ഇന്റര്‍പോള്‍ പിടികൂടി. അബുദാബിയില്‍ പിടിയിലായ പത്തനംതിട്ട സ്വദേശി ലെസ്ലി ഡാനിേയലിനെ ഇന്റര്‍പോള്‍ ഇന്ന് കേരള െപാലീസിന് കൈമാറും. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച പ്രതിയെ പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള സംഘം ഏറ്റുവാങ്ങും. സാമ്പത്തിക കുറ്റവാളികളെ കൈമാറുന്നതിനുളള ഉടന്പടി പ്രകാരമാണ് പ്രതിയെ അബുദാബി ഇന്ത്യക്ക് കൈമാറിയത്. ലെസ്ലിക്കെതിരെ ഇരുപതില്‍പ്പരം അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്.
Advertisement