ഗുജറാത്തിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. മോദിക്ക് പിന്നാലെ, മൂന്നു ദിവസത്തെ പര്യടനത്തിനായി രാഹുൽഗാന്ധി ഗുജറാത്തിൽ. പിന്നാക്ക ദലിത് ആദിവാസിനേതാവ് അൽപേഷ് ഠാക്കൂർ ഇന്ന് കോൺഗ്രസിൽ ചേരും. എന്നാല്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റെ അനുയായി നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു നിഖില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിനിടെ ആളെക്കൂട്ടാൻ ബിജെപി പണം ഒഴുക്കുന്നുവെന്ന ആരോപണവുമായി പട്ടേൽ സമുദായനേതാവ് നരേന്ദ്രപട്ടേൽ രംഗത്തെത്തി. തനിക്ക് ഒരുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി നരേന്ദ്രപട്ടേൽ ആരോപിച്ചു.
Advertisement