പുതുക്കിയ കെപിസിസി പട്ടികയില്‍ 145 പുതുമുഖങ്ങള്‍. 45 വയസില്‍ താഴെയുള്ളവര്‍ 48, ദലിത് പ്രാതിനിധ്യം 20. ആദ്യപട്ടികയില്‍ നിന്ന് 25 പേരെ ഒഴിവാക്കി. രാജ്മോഹന്‍ ഉണ്ണിത്താന് കൊല്ലം കുണ്ടറ ബ്ലോക്കില്‍ നിന്ന് അംഗത്വം നൽകി.
ഹൈക്കമാൻഡിന്റ അന്ത്യശാസനത്തെത്തുടർന്നാണ് പട്ടികയിൽ മാറ്റം വരുത്താൻ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറായത്. അർഹമായ പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു
വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം പേരെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി.പ്രായാധിക്യത്താൽ വക്കം പുരുഷോത്തമനെ പരിഗണിച്ചില്ല. എം.കെ രാഘവൻ എം.പിയെ അദ്ദേഹത്തിന്റ ആവശ്യപ്രകാരം സ്വദേശമായ കണ്ണൂർ മാടായി ബ്ലോക്കിൽ നിന്നുള്ള അംഗമാക്കി. നേരത്തെ കോഴിക്കോട് വെള്ളയിൽ ബ്ലോക്കിൽ നിന്നാണ് ഉൾപ്പെടുത്തിയിരുന്നത്.