ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യൻ താരം കിഡംബി ശ്രീകാന്തിന്റെ ഫൈനല്‍ ഇന്ന്. കൊറിയന്‍ താരം ലീ ഹ്യൂണാണ് എതിരാളി. സെമിയിൽ ഹോങ്കോങിന്റെ വോങ് വിങ് കി വിൻസെന്റിനെയാണ് ശ്രീകാന്ത് തോൽപ്പിച്ചത്. സ്കോർ-21-18,21-17. നേരത്തെ ലോക ഒന്നാം നമ്പര്‍ വിക്റ്റർ അക്സൽസെന്നിന്നെ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്.
Advertisement