ഹര്‍ഡില്‍സ് മല്‍സരങ്ങളില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍. സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ അപര്‍ണ റോയ് ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ചവച്ചു. ഇന്നലെ 100 മീറ്ററിലും സ്വര്‍ണം നേടിയ അപര്‍ണയുടെ രണ്ടാം സ്വര്‍ണമാണിത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ പാലക്കാടിന്റെ ആര്.കെ. സൂര്യജിത് മീറ്റ് റെക്കോര്‍ഡിട്ടു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിനുവേണ്ടി മല്‍സരിച്ച തങ്ജം അലര്‍ട്സണ്‍ സിങ്് സ്വര്‍ണം നേടി. തങ്ജം അലര്‍ട്സണ്‍ സിങ്ങിന്റെ മൂന്നാം സ്വര്‍ണമാണിത്.
സീനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ മെല്ബിന് ബിജുവും ജൂനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരത്തെ അതുല്യ പി. സജീവും സ്വര്‍ണം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ ജുബി ജേക്കബും സ്വര്‍ണം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലിന്റെ പി.അഭിഷയും ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ കോഴിക്കോട് സായിയിലെ ജെന്സന് റോണിയും സ്വര്‍ണം നേടി