നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ ഈ മാസത്തെ മൂന്നാം പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തി. വമ്പൻ പദ്ധതികളുടെ ഉദ്ഘാടനത്തിലും സമ്മേളനങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സർവീസിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് മോദിയുടെ പരിപാടികളിൽ ആദ്യം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ വൈകിച്ചതു സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് സന്ദര്‍ശനം.
Advertisement