തമിഴ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജയുടെ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് എച്ച്.രാജ ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജപതിപ്പുകള്‍ കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. എന്നാല്‍, വാട്സാപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടു എന്നാണ് പറഞ്ഞതെന്ന് എച്ച്.രാജ പിന്നീട് തിരുത്തി. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. രംഗങ്ങള്‍ ഒഴിവാക്കകുയോ ബീപ്പ് ശബ്ദം ഇടുകയോ ചെയ്യില്ലെന്ന് മെര്‍സലിന്റെ നിര്‍മാതാക്കളിലൊരാളായ ഹേമ രുക്മിണിയും വ്യക്തമാക്കി.
Advertisement