കോഴിക്കോട് മാവൂര്‍ വൈഎംസിഎ റോഡിലെ ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. വെള്ളയില്‍ സ്വദേശിയായ മുപ്പത്തി ഒന്നുകാരനെയാണ് നടക്കാവ് പൊലീസ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിക്കുന്നതിന്റെയും തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ ഫ്്ളാറ്റിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ പരാതിയില്ലാതെ തന്നെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ യുവാവ് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് വലയിലായത്.
Advertisement