ബ്രസീലും സ്പെയിനും അണ്ടര്‍-17 ലോകകപ്പിന്റെ സെമി ഫൈനലില്‍. വാശിയേറിയ പോരാട്ടത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ സെമിപ്രവേശം. പത്തൊമ്പതാം മിനിറ്റില്‍ യബോവയെ പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയിലൂടെ ജര്‍മനി മുന്നിലെത്തിയെങ്കിലും 71-ാം മിനിറ്റില്‍ വെവേര്സണിലൂടെ ബ്രസീല്‍ സമനില പിടിച്ചു. 6 മിനിറ്റിനകം പൗളിഞ്ഞോയുടെ ഗോളിലൂടെ ബ്രസീല്‍ സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. യാന്‍ ഫിറ്റെ ആര്‍പ്പിന്റെ വകയയാരുന്നു ജര്‍മനിയുടെ ഏക ഗോള്‍.
ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന് മുന്നേറിയത്. പന്ത്രണ്ടാം മിനിട്ടില്‍ സ്പാനിഷ് ക്യാപ്റ്റന്‍ ആബേല്‍ റൂയിസാണ് സ്പെയിന്റെ അക്കൗണ്ട് തുറന്നത്. 59ആം മിനിട്ടില്‍ സെര്‍ജിയോ ഗോമസ് സ്പാനിഷ് ലീഡ് രണ്ടാക്കി. 67ാം മിനിട്ടിലെ മുഹമ്മദ് മുഖ്ളിസിന്റെ ക്രോസ് ഗോളാക്കി മാറ്റിയ ഫെറാന്‍ ടോറസ് സ്പെയിനു വേണ്ടി മൂന്നാം ഗോള്‍ നേടി. എഴുപതാം മിനിറ്റില്‍ സയ്യിദ് കരീമിയുടെ വകയായിരുന്നു ഇറാന്റെ ആശ്വാസ ഗോള്‍. സെമിയില്‍ സ്പെയിന് മാലിയെയും ബ്രസീല്‍ ഇംഗ്ലണ്ടിനെയും നേരിടും