അണ്ടര്‍17 ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ അമേരിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിനായി റയാന് ബ്രിവ്സ്റ്റര് ഹാട്രിക് നേടി. 11,14, 95 മിനിട്ടുകളിലായിരുന്നു ബ്രിവ്സ്റ്ററിന്റെ ഗോള്‍ നേട്ടം. ഇന്‍ജുറി ടൈമില്‍ ബ്രിവ്സ്റ്ററെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് മൂന്നാം ഗോളിന് വഴിവച്ചത്. 64ാം മിനിട്ടില്‍ ഗിബ്സ് വൈറ്റ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ആ ഗോളിന് വഴിയൊരുക്കിയതും ബ്രിവ്സ്റ്ററാണ്. ജോഷ് സര്‍ജന്റാണ് അമേരിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. നാളെ നടക്കുന്ന ബ്രസീല്‍ -ജര്‍മനി മല്‍സരത്തിലെ വിജയിയാണ് സെമിയില്‍ ഇംഗ്ലണ്ടിന് എതിരാളി
Advertisement