മലയാളിയായ സിബി ജോർജിനെ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യൻ അംബാസിഡറായി നിയമിച്ചു. വത്തിക്കാനിലെ സ്ഥാനപതികാര്യാലയത്തിന്റെ ചുമതലയും സിബി ജോർജിനാണ്. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഭരണനിർവഹണ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിയാണ്. പാലാ സ്വദേശിയാണ്. ഇറാനിലും സൗദി അറേബ്യയിലും ഡെപ്യൂട്ടി അംബാസിഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിതാഖത്ത് പ്രശ്നത്തിൽ ഫലപ്രദമായി ഇടപെട്ടതിന് പ്രത്യേക അംഗീകാരം നേടിയിട്ടുണ്ട്
Advertisement