സംസ്ഥാന സ്കൂൾ കായികോത്സവത്തില്‍ സീനിയര്‍വിഭാഗം 100 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും കോഴിക്കോടിന്റെ അപര്‍ണ റോയിയും വേഗമേറിയ താരങ്ങള്‍. തിരുവനന്തപുരം സായിയുടെ താരമാണ് ആന്‍സ്റ്റിന്‍. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് അപര്‍ണ.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവും പെണ്‍കുട്ടികളില്‍ തൃശൂരിന്റെ ആന്‍സി സോജനും സ്വര്‍ണം നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളത്തിന്റെ തഞ്ജം അലര്‍ട്ടന്‍ സിങ്ങും പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ വി. നേഹയും സ്വര്‍ണം നേടി. സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പത്തനംതിട്ടയുടെ അനന്ദു വിജയനും പാലക്കാടിന്റെ വിഷ്ണുപ്രിയയും സ്വര്‍ണം നേടി.