E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 03:50 AM IST

Facebook
Twitter
Google Plus
Youtube

പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാർക്ക് മുടക്കമില്ലാതെ ശമ്പളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാർക്ക് മുടക്കമില്ലാതെ ശമ്പളം. ആലപ്പുഴ നഗരസഭയിലെ അറുപത് ഇടതുയൂണിയന്‍ ജീവനക്കാരാണ് സമരം ചെയ്ത എട്ടുദിവസത്തെ ശമ്പളം അക്കൗണ്ടിലാക്കിയത്. സമരത്തിനൊപ്പം ജോലിയും ചെയ്തിരുന്നുവെന്നാണ് യൂണിയന്‍ നേതാക്കളുടെ വിചിത്രവാദം. മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയല്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ന്‍ഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പണിമുടക്ക്. 

ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയല്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞമാസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് അന്യായമാണെന്ന് വാദിച്ചാണ് ഇടതുയൂണിയനിലെ അറുപത് ജീവനക്കാര്‍ പണിമുടക്കി നഗരസഭ കവാടത്തില്‍ കുത്തിയിരുന്നത്. 12 ദിവസം നീണ്ട സമരത്തിനിടെ ഒറ്റദിവസം പോലും ഈ ജീവനക്കാര്‍ ജോലി ചെയ്തിരുന്നില്ല. എന്നാല്‍ ജോലിക്കെത്താതിരുന്ന എട്ടുദിവസത്തെ ശമ്പളമാണ് നോക്കുകൂലിക്ക് സമാനമായി ഉദ്യോഗസ്ഥര്‍ സ്വന്തമാക്കിയത്. സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളം നൽകരുതെന്ന നഗരസഭ അധ്യക്ഷന്റെ നിർദേശം മറി കടന്നാണ് സെക്രട്ടറി ബില്ലില്‍ ഒപ്പിട്ടത്. 

ഇതേ തുടർന്നു നഗരസഭ ചെയർമാൻ തോമസ് ജോസഫ് നഗരകാര്യ വകുപ്പു സെക്രട്ടറിക്കു പരാതി നൽകി. കഴിഞ്ഞമാസം 22 ന് ആരംഭിച്ച സമരം സസ്പെൻഡു ചെയ്ത ജീവനക്കാരെ തിരിച്ചെടുത്തതിനു ശേഷം കഴിഞ്ഞ നാലിനാണു പിൻവലിച്ചത്. തുടർന്നു ശമ്പളം നൽകുന്നതു സംബന്ധിച്ചു നഗരസഭ അധ്യക്ഷനും സെക്രട്ടറിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ജോലിചെയ്ത ദിവസങ്ങള്‍ കണക്കാക്കിമാത്രം കഴിഞ്ഞമാസത്തെ ശമ്പളം നല്‍കിയാല്‍ മതിയെന്നും ഒക്ടോബറിൽ നാലു ദിവസത്തെ ശമ്പളം റദ്ദാക്കണമെന്നും ചെയർമാൻ നിർദേശിച്ചു. ഇതു സംബന്ധിച്ച് കുറിപ്പും നൽകിയിരുന്നു. എന്നാൽ ഇന്നലെ വൈകീട്ടോടെ ശമ്പളം നൽകുകയായിരുന്നു. ഒരു മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പണിമുടക്കിയ ദിവസത്തെ ശമ്പളയിനത്തിലുള്ള ലക്ഷക്കണക്കിന് രൂപ ഇടതുജീവനക്കരുടെ അക്കൗണ്ടുകളിലെത്തിയതെന്നാണ് സൂചന