കായികമേളയിൽ മികവ് തെളിയിച്ചവർക്ക് നൽകാനുള്ള ക്യാഷ് അവാർഡ് എത്രയും പെട്ടെന്ന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ കായിക മേളയിൽ കാണിക്കുന്ന ആവേശം പിന്നീടുള്ള കാലങ്ങളിലും നിലനിർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികമേള പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പുതിയ സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. ഒളിംപ്യൻമാർ ഉൾപ്പെടെ ഏന്തിയ കായിക മേളയുടെ ദീപശിഖ മുഖ്യമന്ത്രി പുതുതലമുറയിലെ താരങ്ങൾക്ക് കൈമാറി. എല്ലാ ജില്ലകളും പങ്കെടുത്ത മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പാലാ എം എൽ എ കെ.എം.മാണി അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ എ.സി. മൊയ്തീൻ, സി.രവീന്ദ്രനാഥ്, എംപിമാർ, എം എൽ എ മാർ തുടങ്ങിയവർ പങ്കെടുത്തു