ഗ്രാമമുഖ്യന്റെ വീട്ടില്‍ വാതിലില്‍ മുട്ടാതെ കയറിയതിന് നാട്ടുകാരനെ സ്വന്തം തുപ്പല് നക്കിച്ച് പ്രാകൃതശിക്ഷ നടപ്പാക്കി. ബിഹാറിലെ പാട്നയിലാണ് കേട്ടുകേള്‍വിപോലുമില്ലാത്ത ശിക്ഷ നടപ്പാക്കിയത്. സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് അന്പതുവസുകാരനായ മഹേഷ് ഠാക്കൂര്‍ ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയത്. വാതില്‍ തുറന്നുകിടന്നതിനാല്‍ മുട്ടാതെ അകത്തുകയറുകയായിരുന്നു. തറയില്‍ തുപ്പിയശേഷം തുപ്പല് നക്കാനായിരുന്നു ശിക്ഷ. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഠാക്കൂറിനെ ചെരിപ്പുകൊണ്ട് മര്‍ദിക്കുകയും ചെയ്തു
Advertisement