സോളര്‍ കേസിലെ തുടരന്വേഷണ ഉത്തരവ് വൈകുന്നതിനിടെ സരിത എസ്. നായരുടെ പുതിയ നീക്കം. പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ സര്‍ക്കാരിന് രണ്ടുതവണ പരാതി നല്കിയില്ലെങ്കിലും നീതി കിട്ടിയില്ലെന്ന് ആരോപണവുമായി സരിത മുഖ്യമന്ത്രിക്ക് പരാതി. മുന്‍സര്‍ക്കാരിന്റെ ഭാഗമായവരായിരുന്നു പ്രതിസ്ഥാനത്ത്. അതിനാല്‍ അന്ന് കേസ് അട്ടിമറിക്കപ്പെട്ടെന്ന് പരാതിയില്‍ സരിത പറയുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. അതേസമയം സരിതയുടെ പരാതിയില്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Advertisement