ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഭാരതീയ ജനതാ പാർട്ടിക്ക് സമൂഹത്തിൽ അപകീർത്തി ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയതിനാണ് നടപടിയെന്ന് ജില്ലാപ്രസിഡന്റ് കെ.സോമന് അറിയിച്ചു. അരൂരില്‍ കെട്ടിടനിര്‍മാണം തടയാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കോഴനല്കാന് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത മനോരമ ന്യൂസ് ദൃശ്യങ്ങള്‍ സഹിതം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പി.എച്ച്. ചന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.
Advertisement