E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 12:06 PM IST

Facebook
Twitter
Google Plus
Youtube

കെ.വി.എം. ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് യോഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം. മന്ത്രി പി.തിലോത്തമനും യോഗത്തില്‍ പങ്കെടുക്കും. അതേസമയം നിരാഹാരസമരം നടത്തിവന്ന നഴ്സിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 

ശ്രേയസ് കഴിഞ്ഞ രണ്ടുമാസമായി അമ്മയോടൊപ്പം ഈ സമരപ്പന്തലിലുണ്ട്. കേട്ടുപഠിക്കാന്‍മാത്രം ജീവിതത്തിന്റെ ഭാഗമാണ് ഈ മുദ്രാവാക്യം. അമ്മ സൗമ്യയെപോലെ 117 നഴ്സുമാരാണ് കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്നത്. ശമ്പളവര്‍ധനയാണ് പ്രധാന ആവശ്യം. ഒപ്പം സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ രണ്ടു സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കണം, തൊഴില്‍സമയം നിജപ്പെടുത്തണം. ചര്‍ച്ചയ്ക്കുപോലും മാനേജേമെന്റ് തയ്യാറല്ലെന്നാണ് ആക്ഷേപം. 

എന്നാല്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പിന്‍ബലത്തില്‍ അനാവശ്യസമരമാണ് നഴ്സുമാര്‍ നടത്തുന്നതെന്ന് ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ ഒാഫിസര്‍ ഡോ.വി.വി.ഹരിദാസ് പ്രതികരിച്ചു. നിരാഹാരസമരം നീളുന്ന പശ്ചാത്തലത്തില്‍ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ഇന്നലെ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. രാത്രിയോടെ സമരപ്പന്തലിലെത്തിയ ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമ ഇന്ന് മാനേജ്മെന്റ് പ്രതിനിധികളെയും സമരനേതാക്കളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി.തിലോത്തമനും യോഗത്തില്‍ പങ്കെടുക്കും.