മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചാല്‍ മരണമുണ്ടാകില്ലായിരുന്നുവെന്ന് കാണിച്ച് പൊലീസ് മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്കി. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കുന്നില്ലെന്നും വെന്റിലേറ്ററുകളുടെ കണക്ക് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Advertisement