രാജ്യതലസ്ഥാനപ്രദേശത്ത് പടക്കവിൽപന നിരോധിച്ചതിനെതിരെ സുപ്രീം കോടതിക്ക് മുന്നിൽ ഹിന്ദു സംഘടനയുടെ പ്രതിഷേധം. കോടതി ഗേറ്റിന് മുന്നിൽ പടക്കം പൊട്ടിച്ചാണ് ആസാദ് ഹിന്ദ് ഫൗജ് പ്രവർത്തകർ പ്രതിഷേധിച്ചത്. കനത്ത സുരക്ഷാ മേഖലയിൽ സ്ഫോടകവസ്തുക്കളുമായി സമരക്കാർ കടന്നത് വൻ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ജയ് ശ്രീരാം വിളിയുമായി പടക്കം പൊട്ടിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
Advertisement