യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡ് - ടോട്ടനം മല്‍സരം സമനിലയില്‍. ഇരുവരും ഒാരോ ഗോളുകള്‍ വീതം നേടി. റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി. റയല്‍ താരം വെര്‍നെയുടെ സെല്‍ഫ് ഗോളിലൂടെയാരുന്നു ടോട്ടനം സമനില പിടിച്ചത്.
രണ്ടാമത്തെ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് നാപോളിയെ തോല്‍പ്പിച്ചു. സ്റ്റെര്‍ലിങും ഗബ്രിയേല്‍ ജീസസുമാണ് സിറ്റിക്കായി വലക്കുലുക്കിയത്. ദിയാവരയുടെ വകയായിരുന്നു നാപോളിയുെട ആശ്വാസഗോള്‍.
മറ്റൊരു മല്‍സരത്തില്‍ ദുര്‍ബലരായ മാരിബാറിനെ ലിവര്‍പൂള്‍ മറുപടിയില്ലാത്ത ഏഴുഗോളിന് തറപറ്റിച്ചു. ലിവര്‍പ്പൂളിനായി ഫിര്‍മിനോയും സലാഹും ഇരട്ടഗോള്‍ നേടി.