അണ്ടര്‍ 17 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് ബ്രസീല്‍ ഹോണ്ടുറാസ് പോരാട്ടം. താരതമ്യേന ദുര്‍ബലരായ ഹോണ്ടുറാസിനെതിരെ മികച്ച വിജയം നേടി ക്വാര്‍ട്ടറില്‍ ഇടംപിടിക്കുകയാണ് ബ്രസീലിന്റെ ലക്ഷ്യം. കൊച്ചിയില്‍ രാത്രി എട്ടിനാണ് മല്‍സരം.
കളിച്ച മൂന്നു കളിയും ജയിച്ച് മരണഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനെത്തുന്നത്. പൗളീഞ്ഞോയും ലിങ്കണും അടങ്ങുന്ന മുന്നേറ്റനിരയും വിറ്റാവോ ഡാസില്‍വ നയിക്കുന്ന പ്രതിരോധനിരയും മികച്ച ഫോമിലാണെന്നത് ബ്രസീലിന് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ മൂന്നുകളികളിലും ഇറങ്ങിയ ടീമിനെ നിലനിര്‍ത്തുമെന്നാണ് പരിശീലകന് കാര്‍ലോസ് അമേദിയോ നല്കുന്ന സൂചന.
മറുവശത്ത് ഫ്രാന്‍സും ജപ്പാനും അടങ്ങിയ 'ഇ' ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഹോണ്ടുറാസ് പ്രീക്വാര്ട്ടറിനെത്തുന്നത്. ദുര്‍ബലരായ ന്യൂ കാലിഡോണിയക്കെതിരെ നേടിയ ഏകവിജയമാണ് ഹോണ്ടുറാസിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്. കരുത്തരായ ബ്രസീലിനെതിരെ ശക്തമായ ചെറുത്തുനില്പു നടത്താനാണ് ഹോണ്ടുറാസിന്റെ ശ്രമം. മല്‍സരത്തിന്റെ എണ്‍പത് രൂപയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നെങ്കിലും മറ്റു വിഭാഗങ്ങളിലെ ടിക്കറ്റുകള്‍ ലഭ്യമാണ്. ബ്രസീലിന്റെ ഗോള്‍മഴയോടെ ദീപാവലി ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍.