താജ്മഹൽ വിഷയത്തിൽ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എം പി വിനയ് കത്യാർ. ശിവക്ഷേത്രം നിന്നിടത്താണ് താജ് മഹൽ പണിതിരിക്കുന്നത് .ഇവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്ന് വിനയ് കത്യാർ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. ക്ഷേത്രം നിർമിക്കരുതെന്ന് പറയാൻ സുപ്രിം കോടതിക്ക് കഴിയില്ല. ക്ഷേത്രം നിർമിക്കരുതെന്ന് കോടതി പറഞ്ഞാലും നിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും വിനയ് കത്യാർ പറഞ്ഞു. പൈതൃകത്തിൽ അഭിമാനിച്ച് കൊണ്ട് മാത്രമെ മുന്നോട്ട് പോകാൻ സാധിക്കുവെന്ന് താജ് മഹൽ വിവാദത്തിൽ പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വിവാദ പ്രസതാവനയുമായി ബിജെപി എം പി വീണ്ടും രംഗത്തെത്തിയത്.
Advertisement