വി.ടി.ബല്‍റാം എം.എല്‍ .എയുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് ആര് .എം.പി തീരുമാനിച്ചു. തൃശൂരില്‍ നടന്ന ആര് .എം.പി. സംസ്ഥാന കണ്‍വന്‍ഷനിലാണ് തീരുമാനം. ടി.പി. കേസില്‍ സി.പി.എം. നേതാക്കളെ രക്ഷിക്കാന്‍ അഡ്ജസ്റ്റ്്മെന്റ് നടത്തിയതായി ബല്‍റാം പറഞ്ഞിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുക. ടി.പി. കേസില്‍ ഉന്നതതല ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര് .എം.പി. നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിക്കൊപ്പം ബല്‍റാമിന്റെ മൊഴിക്കൂടി രേഖപ്പെടുത്തണമെന്നാണ് ആര് .എം.പിയുടെ ആവശ്യം