വ്യക്തിപരമായ വോട്ടുകള്‍ ഖാദറിന് കുറഞ്ഞെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതുപോലെ വ്യക്തിപരമായ വോട്ടുകള്‍ ലഭിച്ചില്ല. എല്ലാ അധികാരത്തെയും എതിർത്തു തിളക്കമാർന്ന വിജയം നേടാന്‍ ലീഗിനായെന്നും അദ്ദേഹം വേങ്ങരയിൽ പറഞ്ഞു. വോട്ട് കുറഞ്ഞതിൽ പല ഘടകങ്ങളും ഉണ്ടാകുമെന്നും അതിൽ സ്ഥാനാർഥിയും ഒരു ഘടകമായിരിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. ഔദ്യോഗിക വിലയിരുത്തൽ പിന്നീടുണ്ടാകും. വേങ്ങരയില്‍ സോളര്‍ ബോംബ് ബാധിച്ചില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Advertisement