അലഹബാദ് സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പിന്നിലാക്കി സമാജ്്വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം ഛത്ര സഭയ്ക്ക് മികച്ച വിജയം. പ്രധാനപ്പെട്ട അഞ്ചു സീറ്റുകളില്‍ നാലിലും ഛത്ര സഭ വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി സീറ്റുകള്‍ പിടിച്ചെടുത്തു. അവാനിഷ് കുമാര്‍ യാദവ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചപ്പോള്‍ എ.ബി.വി.പി, സ്വതന്ത്രസ്ഥാനാര്ഥിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ രണ്ടുവര്‍ഷമായി എ.ബി.വി.പിയായിരുന്നു യൂണിയന് നയിച്ചിരുന്നത്.
Advertisement