ബെംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങള്‍ പ്രത്യേക അന്വേഷണസംഘംപുറത്തുവിട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ചിത്രം തയാറാക്കിയത്. ഇവരെ പിടികൂടാന്‍ ജനങ്ങളുടെ സഹായം വേണമെന്ന് അന്വേഷണസംഘം അഭ്യര്‍ഥിച്ചു. ഗൗരി ലങ്കേഷ് വധത്തിന് കലബുറഗിയുടെ കൊലപാതകവുമായി സാമ്യമുണ്ട്. കൊലയ്ക്ക് ഏഴുദിവസം മുമ്പ് പ്രതികള്‍ ബെംഗളൂരുവിലെത്തിയെന്നാണ് സംശയിക്കുന്നത്. തെളിവുകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഒരുസംഘടനയെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘത്തലവന്‍ ബി.കെ സിങ് ബെംഗളൂരുവില്‍ പറഞ്ഞു.
Advertisement